പൂച്ചാക്കൽ : എസ് എൻ ഡി പി യോഗം 573-ാം നമ്പർ തൈക്കാട്ടുശേരി ശാഖയിലെ ശ്രീ അർദ്ധനാരീശ്വര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം 16 മുതൽ 22 വരെ നടക്കും.16 ന് വൈകിട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രാചാര്യൻ ഉണ്ണികൃഷ്ണൻ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, രാത്രി 9 ന് കഥകളി. 17 ന് വൈകിട്ട് 6ന് താലപ്പൊലി, 8 ന് കുട്ടികളുടെ നാടൻപാട്ട്, 18 ന് വൈകിട്ട് 7.30 ന് നാടകം .19 ന് വൈകിട്ട് 6ന് താലപ്പൊലി, 7 ന് തിരുവാതിര, 7.30 ന് ഹൃദയഗീതങ്ങൾ.20ന് വൈകിട്ട് 4ന് പഞ്ചാരിമേളം, രാത്രി 9 ന് ഫ്യൂഷൻ ത്രില്ലർ 2020, രാത്രി 11 ന് പള്ളിവേട്ട, എഴുന്നള്ളിപ്പ്, .21 ന് വൈകിട്ട് 4ന് പാണ്ടിമേളം, രാത്രി 9.30 ന് നൃത്തനൃത്യങ്ങൾ, 10.30 ന് ആറാട്ട് 12 ന് മഹാശിവരാത്രി പൂജ. 22 ന് രാവിലെ ശിവരാത്രി ബലി, 8.30 ന് ഭജൻസ്. ഉത്സവ പരിപാടികൾക്ക് ', പി.വി സജിമോൻ ,എം.ജി സുരേഷ്, പി.എം ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകും.