പൂച്ചാക്കൽ : തൊഴിലുറപ്പു തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു,സി) അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 14 ന് രാവിലെ 10ന് പാണാവള്ളി പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തും.സംസ്ഥാന പ്രസിഡന്റ് കെ.അനിമോൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സമിതി അംഗം ബീന അശോകൻ അദ്ധ്യക്ഷയാകും. കെ.ബാബുലാൽ, അഡ്വ.എം.കെ ഉത്തമൻ ,കെ.കെ.പ്രഭാകരൻ, അഡ്വ: ഡി.സുരേഷ് ബാബു, സി.ചെല്ലപ്പൻ, ടി.ആനന്ദൻ, ഇ.എം.സുരേഷ് കുമാർ, പ്രദീപ് കൂടക്കൽ, മുംതാസ് സുബേർ, പി.കെ.സുശീലൻ, മേഘ വേണു, രാഗിണി രമണൻ, സിന്ധുബിവി ,പി എ ഫൈസൽ, എം മഹേശൻ എന്നിവർ സംസാരിക്കും.