മാവേലിക്കര: ഗിന്നസ് റെക്കാഡ് നേട്ടം കൈവരിച്ച ശ്രീനാരായണ ഗുരുദേവ കൃതിയായ കുണ്ഠലിനീപ്പാട്ടിന്റെ മോഹിനിയാട്ട ആവിഷ്കാരമായ ഏകാത്മകം മെഗാ ഇവന്റിൽ കുളഞ്ഞിക്കാരാഴ്മ 3711 ശാഖയിൽ നിന്നും പങ്കെടുത്ത കുമാരിമാരെ ചെങ്ങന്നൂർ യൂണിയൻ വൈസ് ചെയർമാൻ ഗിരീഷ് കോനാട്ട് ഗുരുദേവ കൃതികൾ നൽകി അനുമോദിച്ചു. ചടങ്ങിൽ യൂണിയൻ കൺവീനർ ബൈജു അറുകുഴി, ശാഖാ പ്രസിഡന്റ് വി.നരേന്ദ്രൻ, സെക്രട്ടറി ഡി.വിജയൻ, പഞ്ചായത്തംഗം ബി.കെ.പ്രസാദ് എന്നിവർ സംസാരിച്ചു.