ആലപ്പുഴ: എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമന കാര്യത്തിൽ സർക്കാരിന് ഒറ്റ അഭിപ്രായമേ ഉള്ളുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
സർക്കാർ നിലപാടാണ് മന്ത്രി തോമസ് ഐസക് ബഡ്ജറ്റിലൂടെ അവതരിപ്പിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകുകയും ചെയ്തു. അതിൽ കൂടുതലൊന്നും പറയാനില്ല. കെ.ഇ.ആർ ഭേദഗതി ചെയ്യുന്ന കാര്യം ചർച്ച ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായി ഈ വിഷയത്തിൽ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വിദ്യാഭ്യാസ സമ്മേളനത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.