ആലപ്പുഴ: പൗരത്വ ദേദഗതി നിയമം പിൻവലിക്കും വരെ രാജ്യത്ത് നടക്കുന്ന നിയമാനുസൃതമായ സമരങ്ങൾക്ക് പിന്തുണ നൽകാൻ കേരള മുസ്ളീം ജമാ അത്ത് കൗൺസിൽ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.പൂക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായി ടി.എ.താഹ പുറക്കാട്(പ്രസിഡന്റ്), പി.ഇ.സെൻമോൻ, വൈ.അബ്ദുൾജബ്ബാർ(വർക്കിംഗ് പ്രസിഡന്റുമാർ), സിറാജൂദ്ദീൻ ഹാജി, അഡ്വ. കോയിക്കൽ റഷീദ്, എ.പ്ര.അബ്ദുൾ അസീസ്, എ.മുഹമ്മദ്, ഷാജി കോയിപറമ്പിൽ, നൗഷാദ് സുൽത്താന(വൈസ് പ്രസിഡന്റുമാർ), സലിം കുരിയിൽ(ജനറൽ സെക്രട്ടറി), നൈസാം, എസ്.അബ്ദുൾനാസർ, കബീർ വഴിച്ചേരി, റഹിം പൂവത്തിൽ, എം.കെ.നവാസ്, എ.കെ.ഷൂബി, ഇ.എം.ബഷീർ പുറക്കാട്, എം.രാജ(സെക്രട്ടറിമാർ), ഇബ്രാഹിംകുട്ടി വിളക്കേഴം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.