ആലപ്പുഴ:ആർദ്റം ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ല ഭക്ഷ്യ സരുക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശപ്രചാരണ റാലി സംഘടിപ്പിച്ചു. ജില്ലാ കളക്ടറേ​റ്റിൽ നിന്നും ആരംഭിച്ച റാലി ഡെപ്യൂട്ടി കളക്ടർ ആശാ. സി.എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ സ്‌കൂളുകളിലെ സ്​റ്റുഡന്റ്സ് പൊലീസ് കേഡ​റ്റുകൾ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ സന്ദേശങ്ങൾ സൂചിപ്പിക്കുന്ന പ്ലക്കാർഡുകളേന്തി റാലിയിൽ പങ്കെടുത്തു. ബീച്ചിൽ എത്തിച്ചേർന്ന റാലിയിൽ എസ്.പി.സി ജില്ലാ കോഓഡിനേ​റ്റർ ജയചന്ദ്രൻ, ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്​റ്റന്റ് കമ്മി​ഷണർ മുരളി എൻ.പി, മാവേലിക്കര സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫീസർ ജി. ശശി​കുമാർ എന്നിവർ പങ്കെടുത്തു. മുഹമ്മ ഗവ. ആയുഷ് വെൽനസ് സെന്റർ , നാഷണൽ ആയുഷ് മിഷൻ യോഗ നാച്ചുറോപ്പതി വിഭാഗം ഡോ.വിഷ്ണു മോഹൻ സ്​റ്റുഡന്റ്സ് കേഡ​റ്റുകൾ യോഗയിൽ പരിശീലനം നൽകുകയും ആരോഗ്യത്തിന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു.