ആലപ്പുഴ: മീഡിയ അക്കാദമിയും പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന 'മാദ്ധ്യമശിൽപ്പശാല' നാളെ രാവിലെ 9.30ന് ഹോട്ടൽ അർക്കാഡിയ റീജൻസിയിൽ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും.
ആർ.എസ്.ബാബു(റിപ്പോർട്ടിംഗ്), എ.അയ്യപ്പദാസ്( സമൂഹമാധ്യമകാലത്തെ മാധ്യമ പ്രവർത്തനം), എൻ.പി.രാജേന്ദ്രൻ(വാർത്ത) എന്നിവർ വിഷയാവതരണം നടത്തും.