ആലപ്പുഴ: കാർഷിക ഗ്രാമമായ പാലമേലിലെ കർഷകർക്ക് ഒപ്പം തോളോട് തോൾ ചേർന്ന് നി​ൽക്കുകയാണ് കൃഷി​ഭവൻ.

പച്ചക്കറി, നെല്ല്, വാഴ, പഴവർഗങ്ങൾ, കിഴങ്ങ് തുടങ്ങി വിവിധ ഇനം കൃഷികൾ പാലമേൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കർഷകരെ അഞ്ചു ക്ലസ്​റ്ററുകളായി തിരിച്ചാണ് പച്ചക്കറി കൃഷി.

കൃഷിക്കായി അഞ്ചു ഹെക്ടറോളം സ്ഥലം കൃഷിഭവന്റെ നേതൃത്വത്തിൽ നൽകി. എല്ലാ വർഷവും ക്ലസ്​റ്ററിന് കീഴിൽ മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ റിവോൾവിംഗ് ഫണ്ടുമുണ്ട്. ഇതിൽ നിന്നും പലിശ രഹിതമായി പതിനായിരം രൂപ വരെ കൃഷി ആരംഭിക്കുന്നതിനായി കർഷകർക്ക് നൽകുന്നു.

സേവനങ്ങൾ

കൃഷിക്ക് വളങ്ങൾ

നല്ലയിനം വിത്തുകൾ

പച്ചക്കറി, ഫലവർഗ തൈകൾ

സ് പ്രേയറുകൾ,

നിലമൊരുക്കുന്നതി​ന് കുമ്മായം,

മോട്ടോറുകൾ

5

കർഷകരെ അഞ്ചു ക്ലസ്​റ്ററുകളായി തിരിച്ചാണ് പച്ചക്കറി കൃഷി.

5

അഞ്ചു ഹെക്ടറോളം സ്ഥലം കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷി​ക്ക് നൽകി.

50

പത്ത് വർഷത്തോളം തരിശായി കിടന്ന കരിങ്കാലി പുഞ്ചയിലെ 50 ഹെക്ടർ പാടശേഖരത്തിൽ കൃഷിയിറക്കി

നിലവിൽ ചീര, പടവലം, പയർ, വാഴ, കിഴങ്ങുവർഗങ്ങൾ, കുരുമുളക് തുടങ്ങി വിവിധയിനം കൃഷികൾ നടന്നു വരുന്നുണ്ട്. ജൈവകൃഷി, ഔഷധ സസ്യ കൃഷി പോലെയുള്ള വിവിധ പദ്ധതികൾകൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

രാജശ്രീ,

കൃഷി ഓഫീസർ

എല്ലാ ആനുകൂല്യങ്ങളും സഹായ സേവനങ്ങളും നൽകി പ്രവർത്തിക്കുന്ന കൃഷിഭവൻ കർഷകർക്ക് ആശ്രയമാണ്. നാടിന്റെ കാർഷിക മുന്നേ​റ്റത്തിന് വഴി തെളിക്കുകയാണ് കൃഷി​ഭവൻ.

വിജയൻ പിള്ള, കർഷകൻ

കാർഷിക മേഖലയെ കരുത്തോടെ മുന്നോട്ടു നയിക്കാൻ കൃഷിഭവൻ പ്രധാന പങ്കു വഹിക്കുന്നുണ്ട്. വർഷാവർഷം പഞ്ചായത്ത് നൽകുന്ന തുക ഉപയോഗിച്ചു കാർഷിക മുന്നേ​റ്റത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കി കൃഷിഭവൻ കർഷകർക്ക് കൈത്താങ്ങാവുകയാണ്. കൃഷിഭവനും കർഷകർക്കും പഞ്ചായത്തിന്റെ എല്ലാവിധ പിന്തുണയുമുണ്ട്.

ഓമനാ വിജയൻ

പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്