photo

ആലപ്പുഴ: ഗ്ളോബൽ അച്ചീവേഴ്സ് ഫൗണ്ടേഷന്റെ ഈ വർഷത്തെ അന്താരാഷ്ട്ര ഗോൾഡ് മെഡലിനും ഗോൾഡ് സ്റ്റാർ അവാർഡിനും സംസ്ഥാന ആരോഗ്യ വകുപ്പിലെ സീനിയർ കൺസൾട്ടന്റ് ഡോ. കെ.വേണുഗോപാൽ അർഹനായി. ഏപ്രിൽ മാസം കസാഖിസ്ഥാനിലെ ആൽമറ്റിയിൽ നടക്കുന്ന അന്തർദേശീയ ഉച്ച കോടിയിൽ അവാർഡ് ഏറ്റുവാങ്ങും. ഏറ്റവും കൂടുതൽ പ്രബന്ധങ്ങൾ അന്തർദേശീയ സെമിനാറുകളിൽ അവതരിപ്പിച്ചതിനും സാമൂഹ്യ സേവന പ്രവർത്തനങ്ങൾ കണക്കിലെടുത്തുമാണ് അവാർഡ്. സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർ, മികച്ച ജില്ലാ ടി.ബി ഓഫീസർ തുടങ്ങി 25ൽ ധികം അന്തർദേശീയ, ദേശീയ അവാർഡുകൾ നേടിയയിട്ടുണ്ട് വേണുഗോപാൽ. ആലപ്പുഴ ചന്ദനക്കാവിലാണ് താമസം.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം അഡീഷണൽ പ്രൊഫ. ഡോ. ശ്രീലതയാണ് ഭാര്യ.കോഴിക്കോട് എൻ.ഐ.ടി ആർക്കിടെക് വിദ്യാർത്ഥി ഗോപികൃഷ്ണ മകനും എയിംസിലെ എം.ബി.ബി.എസ് വിദ്യാർത്ഥി ഗോപികാ വേണുഗോപാൽ മകളുമാണ്. കൊല്ലം മൺട്രോതുരുത്ത് സ്വദേശിയാണ്.