ആലപ്പുഴ:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 13ന് വൈകിട്ട് മൂന്നിന് മന്ത്റി പി. തിലോത്തമൻ നിർവ്വഹിക്കും. ഐ.എസ്.ഒ പ്രഖ്യാപനം എ.എം. ആരിഫ് എം പി യും ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഇ.ബി. ശശിധരൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതമ്മ, തുടങ്ങിയവർ പങ്കെടുക്കും.