fg

ഹരിപ്പാട്: വിദ്യാഭ്യാസ വായ്പ നൽകാത്തതിനെ തുടർന്ന് മാതാപിതാക്കൾ ബാങ്കിന് മുമ്പിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ആറാട്ടുപുഴ മംഗലം വിനോദ് ഭവനത്തിൽ വിനോദ്, ഭാര്യ വീണ, പത്മഭവനത്തിൽ അനിൽ, ഭാര്യ സീന എന്നിവരാണ് കോർപറേഷൻ ബാങ്ക് ആറാട്ടുപുഴ ബ്രാഞ്ചിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. ഇന്നലെ രാവിലെ 10 മണിക്കാണ് സത്യാഗ്രഹം ആരംഭിച്ചത്. ബി.എസ്.സി.ക്ക് ബാംഗ്ലൂരിലും, മംഗലാപുരത്തും പഠിക്കുന്ന മക്കൾക്ക് വേണ്ടിയാണ് ബാങ്കിൽ ലോൺ ആവശ്യപ്പെട്ടത്.

ബ്രാഞ്ച് മാനേജർ അപേക്ഷ നിരസിച്ചതി​നെത്തുടർന്ന് ഇവർ സത്യാഗ്രഹം തുടങ്ങുകയായി​രുന്നു. വായ്പ ലഭി​ക്കുന്നത് വരെ സത്യാഗ്രഹം തുടരുമെന്നും വേണ്ടി വന്നാൽ നിരാഹാര സത്യാഗ്രഹം നടത്തുമെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ പല വായ്പകളും എടുത്തവർ തിരികെ അടക്കാത്തതിനാലാണ് ഇപ്പോൾ ലോൺ നൽകാത്തതെന്ന് ബ്രാഞ്ച് മാനേജർ വത്സല പറഞ്ഞു.