ഹരിപ്പാട്: ഏവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനുഷ്ഠാനം ഏവൂർ ശങ്കര രാമയ്യർ സ്മാരക ക്ഷേത്ര കലാ പുനരുദ്ധാരണ സമിതി സംസ്കൃത പണ്ഡിതനും പാഠക വിദ്വാനുമായിരുന്ന അക്കീരേത്ത് രാമൻപിള്ളയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയിട്ടുള്ള അനുഷ്ഠാനം കലാരത്ന അവാർഡിനും വേദാന്ത പണ്ഡിതനും തിരുവിതാംകൂറിലെ സുപ്രസിദ്ധ ചെണ്ടവാദ്യ കലാകാരനുമായിരുന്ന വേലുക്കുട്ടി ആശാന്റെ സ്മരണാർത്ഥമുള്ള അനുഷ്ഠാനം വാദ്യരത്ന അവാർഡിനുമായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ക്ഷേത്രകലകൾ/ അനുഷ്ഠാനകലകൾ എന്നിവയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ച മികച്ച കലാകാരന് കലാ രത്ന അവാർഡിനും
ക്ഷേത്രവാദ്യങ്ങളിലെ മികച്ച കലാകാരന് വാദ്യ രത്ന അവാർഡിനും നാമ നിർദ്ദേശങ്ങൾ നൽകാം. പ്രശംസാ ഫലകവും 5001രൂപ അവാർഡ് തുകയും അടങ്ങിയതാണ് അവാർഡുകൾ.

ഏവൂർ വിഷുദർശനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകും.

പേര് ,വയസ്, മേൽവിലാസം, ഫോട്ടോ, ഏത് വിഭാഗം കല, കലയിൽ അദ്ദേഹത്തിന്റെ സംഭാവന, കാലയളവ് എന്നിവ വിശദമായി കാണിച്ച് അനുബന്ധമായ പ്രമാണപത്രങ്ങൾ സഹിതം നാമനിർദ്ദേശങ്ങൾ നൽകണം. സെക്രട്ടറി, അനുഷ്ഠാനം, രാജീവം, കിഴക്കേ നട, ഏവൂർ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ഏവൂർ.പി.ഒ, ആലപ്പുഴ -690507 എന്ന വിലാസത്തിലോ anushtaanam@gmail.com എന്ന മെയിൽ ഐഡിയിലോ 25ന് മുമ്പ് ലഭിക്കണം.