ആലപ്പുഴ: രണ്ടു ദിവസമായി നടന്നുവന്ന ബീച്ച് ഗെയിംസ് സംസ്ഥാന കബഡി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കൊല്ലം ജില്ല കാസർകോടിനെ കീഴടക്കി കിരീടം സ്വന്തമാക്കി. തൃശൂരിനാണ് മൂന്നാംസ്ഥാനം. വനിതാ വിഭാഗത്തിൽ കോട്ടയത്തെ കീഴടക്കി തിരുവനന്തപുരം ജേതാക്കളായി. കാസർകോടിനാണ് മൂന്നാം സ്ഥാനം.

സമാപന ചടങ്ങിൽ ബിനോയി വിശ്വം എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജി.വേണുഗോപാൽ, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജില്ലാ സ്‌പോർട്‌സ് കൺസിൽ
പ്രസിഡന്റ് പി.ജെ.ജോസഫ് എന്നിവർ പങ്കെടുത്തു.