പൂച്ചാക്കൽ : അരൂക്കുറ്റി ഗവ.ആശുപത്രിക്ക് മുമ്പിൽ ഡി വൈ എഫ് ഐ അരൂർ മേഖല കമ്മറ്റി നടത്തിയ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ആശുപത്രിയിൽ പുതിയതായി രണ്ടു ഡോക്ടർമാർ ചാർജെടുക്കുകയും, മറ്റ് ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് ജില്ല മെഡിക്കൽ ഓഫീസർ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 26 ദിവസം നീണ്ടു നിന്ന സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.യോഗത്തിൽ ഡി വൈ എഫ് ഐ ജില്ല സെക്രട്ടറി ആർ രാഹുൽ ,വിനു ബാബു, ബി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.