ഹരിപ്പാട്: ജിഷ്ണു വധക്കേസിൽ വിധി ഇന്നു പ്രഖ്യാപിക്കാനിരിക്കെ കരുവാറ്റയിൽ പൊലീസിന്റെ കർശന നിയന്ത്രണങ്ങൾ. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 200 പൊലീസുകാരാണ് പട്രോളിംഗിനും പിക്കറ്റിംഗിനുമായുള്ളത്. വിധിക്കു ശേഷം ആഹ്ളാദ പ്രകടനങ്ങളോ, പ്രകോപനപരമായ നീക്കങ്ങളോ ഉണ്ടായാൽ ഉടൻ കേസെടുക്കാനാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം.