ആലപ്പുഴ : കേരളത്തിലെ നവോത്ഥാന സമരങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ഡി.സുഗതൻ പറഞ്ഞു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വെളിയനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നങ്കരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ ഷിബു ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജോസഫ് ചേക്കോടൻ, സാബു തോട്ടുങ്കൽ, സി.വി. രാജീവ്, ജോണി പത്രോസ്, ജി.സൂരജ്, റ്റി.ഡി. അലക്‌സാണ്ടർ, അപ്പച്ചൻ മുട്ടത്ത്, കെ.സജീവ്, അലക്‌സാണ്ടർ പുത്തൻപുര, എ.കെ.സോമനാഥൻ,ശോഭന സുകുമാരൻ, ഡി. ബിജോമോൻ, ഷാജി ചെറുകാട് , എ.കെ.കുഞ്ചറിയ, റ്റി.റ്റി.തോമസ്, അലക്‌സാണ്ടർ വാഴയിൽ, മധു ജനാർദ്ദനൻ, അലക്‌സാണ്ടർ വാഴയിൽ, ബാബു കളത്തിൽ ,ടി.ടി.തോമസ്, സന്തോഷ് തോമസ്, ഷിജോ ഇ.എസ്, ലതീഷ് കണ്ടച്ചാട, റോഫിൻ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.