മാവേലിക്കര: ചെട്ടികുളങ്ങര സേവാലയ ആതുസേവാ സമിതി നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ ദാനം ഇന്ന് നടക്കും. കണ്ണമംഗലം വടക്ക് ലക്ഷംവീട് കോളനിയിൽ തങ്കപ്പൻ, ഉഷ ദന്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. സേവാലയ ആതുസേവാ സമിതി നടപ്പിലാക്കുന്ന ഒരു വർഷം ഒരു വീട് നിർമ്മിച്ച് നൽകുന്ന നികുഞ്ജകം പദ്ധതിയുടെ ഭാഗമായാണ് തങ്കപ്പന് വീട് നൽകുന്നത്.