ആലപ്പുഴ:ഡി.സി.സി എം.ലിജു നയിക്കുന്ന ജില്ലാ പദയാത്രയുടെ ഒൻപതാം ദിവസത്തെ പര്യടനം ഇന്ന് കുട്ടനാട് നിയോജകമണ്ഡലത്തിൽ നടക്കും. രാവിലെ 8 ന് വീയപുരം കോയിക്കൽ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ് പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. വീയപുരം, തകഴി, മുട്ടാർ, തലവടി, എടത്വ എന്നീ പഞ്ചായത്തുകളിലാണ് ഇന്നത്തെ പദയാത്ര . വൈകിട്ട് എടത്വയിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും