മാവേലിക്കര: ചെട്ടികുളങ്ങര കൈതവടക്ക് ചരൂർ വീട്ടിൽ റിട്ട.എൻ.എസ്.എസ് കോളേജ് അദ്ധ്യാപകൻ പ്രൊഫ.കെ.പി ബാലകൃഷ്ണപിള്ള (88) നിര്യാതനായി. എ.എൻ.പി നായർ എഡ്യൂക്കേഷണൽ ട്രസ്റ്റ് അംഗം, ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഡോ.കെ.പി സുകുമാരപിള്ള, പ്രൊഫ.കെ.പി ഗോപിനാഥൻപിള്ള, കെ.പി രാധാകൃഷ്ണപിള്ള, ഫ്രൊഫ.ചന്ദ്രശേഖര പിള്ള, സുഭദ്ര ദായി, നിർമല കുമാരി, ശശികല ദേവി, പരേതരായ കെ.പി രാജഗോപാലപിള്ള, ആനന്ദവല്ലി അമ്മ. സഞ്ചയനം 16ന് രാവിലെ 9ന്.