ചേർത്തല:മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 50 കിടക്കകളുള്ള ഐ.പി.ബ്ലോക്കും ലബോറട്ടറി ബ്ലോക്കും നിർമ്മിക്കുന്നതിന് അഞ്ചു കോടി രൂപ അനുവദിച്ചതായി മന്ത്റി പി.തിലോത്തമൻ അറിയിച്ചു.ബഡ്ജറ്റിൽ ഇതിനായി ഒരുകോടി ടോക്കണായി ഉൾപ്പെടുത്തിയിട്ടുണ്ട്.ചേർത്തല ഫയർസേറ്റേഷൻ വികസനത്തിന് 40 ലക്ഷവും ഇരുമ്പുപാലം നിർമ്മാണത്തിന് ഒരു കോടിയും ടോക്കൻായി ഉൾപ്പെടുത്തി.