ആലപ്പുഴ: തൊഴിലാളി നേതാവായിരുന്ന ആർ.സുഗതന്റെ 41-ാം ചരമദിനം 14ന് ആചരിക്കും. വൈകിട്ട് 5ന് ശവക്കോട്ട പാലത്തിന് സമീപം നടക്കുന്ന പൊതുസമ്മേളനം മുൻ മന്ത്രി സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അനുസ്മരണ പ്രഭാഷണം നടത്തും. പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിക്കും. എ.ശിവരാജൻ,പി.ജ്യോതിസ്, ജി.കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, വി.മോഹൻദാസ്, വി.പി.ചിദംബരൻ, ഈ.കെ.ജയൻ, ആർ.സുരേഷ്, വി.ജെ.ആന്റണി, ഡി.പി.മധു, കെ.എൽ.ബന്നി,കെ.എസ്.വാസൻ എന്നിവർ സംസാരിക്കും.