ചേർത്തല : സീനിയർ സിറ്റസൺസ് ഫോറം മരുത്തോർവട്ടം യൂണിറ്റ് വാർഷികം തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.എസ്.ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.പുരുഷോത്തമൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എൻ.രാധാകൃഷ്ണൻ റിപ്പോർട്ടും ട്രഷറർ വി. സോമനാഥ് കണക്കും അവതരിപ്പിച്ചു.എം.ജെ.ജോസ്,ഔസേഫ്,വേണുഗോപാൽ എന്നിവർ സംസാരിച്ചു.