വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം വള്ളികുന്നം കാരാഴ്മ 4515-ാo നമ്പർ ശതാബ്ദി സ്മാരക ശാഖയി​ൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നാളെ തുടങ്ങും. 16ന് സമാപിക്കും. ഇന്ന് വൈകിട്ട് 4 ന് മാതൃ ശാഖയായ കന്നിമേൽ ഗുരു മന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര ധ്യാന വേദിയിൽ എത്തിച്ചേരും. പഞ്ചലോഹ വിഗ്രഹം മുൻ ശാഖാ സെക്രട്ടറി എസ്.ഷാജഹാൻ ഏറ്റുവാങ്ങും. ഒന്നാം ദിവസമായ നാളെ പകൽ രണ്ടി​ന് ആചാര്യവരണം. സ്വാമി​ സച്ചിദാനന്ദയെ പൂർണ കുംഭം നല്കി ശാഖാ പ്രസിഡന്റ് സ്വീകരിക്കും. 2. 30 ന് മഹാ ശാന്തിഹവനം. 3.30 ന് ശ്രീനാരായണ ദിവ്യജ്യോതിസ് പ്രയാണം . സംഘാടക സമിതി വൈസ് ചെയർമാൻ പി.വിജയൻ ദിവ്യജ്യോതി ഏറ്റുവാങ്ങും. വൈകിട്ട് 5 ന് ദിവ്യജ്യോതിസ് പ്രതിഷ്ഠ. തുടർന്നു നടക്കുന്ന ധ്യാന സമാരംഭ സമ്മേളനം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും, ധ്യാന സംഘാടക സമിതി ചെയർമാൻ എസ്.എസ് അഭിലാഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞം. വിഷയം: ശ്രീനാരായണ ഗുരുവിന്റെ തിരു അവതാരം രണ്ടാം ദിവസമായ 14 ന് രാവിലെ 7.30 ന് മഹാ ശാന്തിഹവനം, ഭക്തരുടെ വഴിപാട്, 9 ന് സമൂഹ പ്രാർത്ഥന. 9.30 ന് ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനം 10.30 ന് ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞം.വിഷയം : ഗുരുദേവന്റെ ഈശ്വരീയ ഭാവം.2 ന് ദിവ്യജ്യോതിസ് ദർശനം, തുടർന്ന് ദിവ്യപ്രബോധനം.വിഷയം: ഗുരുദേവ ദർശനവും ഗുരുദേവ പ്രസ്ഥാനവും. മൂന്നാം ദിവസമായ 15ന് രാവിലെ 7.30 ന് മഹാ ശാന്തി ഹവനം, ഭക്തരുടെ വഴിപാട്, 9 ന് സമൂഹപ്രാർത്ഥന, 9.30 ന് ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനം, 10 .30 ന് ദിവ്യ പ്രബോധന ധ്യാന യജ്ഞം.വിഷയം: ഗുരുദേവ കൃതികളുടെ ആത്മാവിഷ്കാരം, 2 ന് ദിവ്യപ്രബോധനം. വിഷയം: ഗുരുദേവ ഏക ലോകദർശനം, നാലാം ദിവസമായ 16 ന് മഹാ ശാന്തിഹവനം, ഭക്തരുടെ വഴിപാട് .9 ന് സമൂഹ പ്രാർത്ഥന, 9.30 ന് ശ്രീനാരായണ ദിവ്യ ജ്യോതിസ് ദർശനം.10.30 ന് ദിവ്യപ്രബോധന ധ്യാനയജ്ഞം.വിഷയം ആനന്ദ സാഗരം.11 ന് സമൂഹാർച്ചന, സർവൈശ്വര്യപൂജ.2 ന് മഹാസമാധി .2.30 ന് യജ്ഞ അവലോകനം, 3 ന് ദിവ്യപ്രബോധനം, 4 ന് ആത്മസായൂജ്യ പ്രതിജ്ഞ.