പൂച്ചാക്കൽ : തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന കർഷക,കൂട്ടായ്മയായ ആത്മയുടെ നേതൃത്വത്തിൽ കർഷക സംഗമവും, ജീവനിയുടേയും, ജൈവ കാർഷിക മേളയുടേയും ഉദ്ഘാടനവും നാളെ രാവിലെ 9 ന് പാണാവള്ളി കമ്യൂണിറ്റി ഹാളിൽ നടക്കും. കർഷക സംഗമം എം എം ആരിഫ് എം.പിയും,കാർഷികമേള അഡ്വ.ഷാനിമോൾ ഉസ്മാനും ഉദ്ഘാടനം ചെയ്യും ആത്മ ഡയറക്ടർ എം എൽ ലക്ഷ്മി, ജില്ല കൃഷി ആഫീസർ, ലത ജി പണിക്കർ, റിട്ട. കൃഷി അസി.ഡയറക്ടർ വേണുഗോപാൽ എന്നിവർ ക്ലാസെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് അദ്ധ്യക്ഷയാകും.