വള്ളികുന്നം: എസ് എൻ ഡി പി യോഗം വള്ളികുന്നം കാരാഴ്മ 4515-ാം നമ്പർ ശാഖയി​ൽ നടക്കുന്ന ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനത്തിന്റെ കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. ഭാരതി വിജയനിൽ നിന്നും ആദ്യ സംഭാവന കെ. പി ചന്ദ്രൻ സ്വീകരിച്ചു. ശാഖാ സെക്രട്ടറി കെ. ഗോപി, പ്രസിഡന്റ്‌ എസ്. എസ് അഭിലാഷ് കുമാർ, വൈസ് പ്രസിഡന്റ്‌ പി. വിജയൻ, എക്സിക്യൂട്ടി​വ് അംഗങ്ങളായ ജി. വിജയൻ, ഡി. ശശികുമാർ, ശ്രാവൺ. പി. രാജ് തുടങ്ങിയവർ പങ്കെടുത്തു.