അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കാന്റീനോടു ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. ഇവ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സൂപ്രണ്ട് പലതവണ നോട്ടീസ് നൽകിയിട്ടും കടയുടമ തയ്യാറാകാതിരുന്നതോടെയാണ് ഇന്നലെ പൊലീസ് സഹായത്തോടെ സൂപ്രണ്ട് ആർ.വി.രാംലാലിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.