ചാരുംമൂട് :കോളേജ് വിദ്യാർത്ഥികളുടെ വേഷത്തി​ലെത്തി​യ എക്സൈസ് ഷാഡോ ടീം നൂറോളം ഹാൻസ് പാക്കറ്റുകൾ പിടികൂടി. കരിമുളക്കൽ സുരേഷ് ബാബുവിന്റെ കടയിലും വീട്ടിലും നി​ന്നാണ് ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വി​ൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ചാരുംമൂട് കരിമുളക്കൽ ഭാഗത്താണ് റെയ്ഡ് നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും പ്രദേശത്ത് റെയ്ഡ് ശക്തമാക്കുമെന്ന് നൂറനാട് എക്സൈസ് റേഞ്ച്ഇൻസ്പെക്ർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സന്തോഷ്കുമാർ , സിവിൽ എക്സൈസ് ഓഫീസർ മാരായ വരുൺദേവ് , രാജീവ്, ശ്യാം എന്നിവർ പങ്കെടുത്തു. പരാതികൾ അറിയിക്കാൻ 04792383400.9400069503 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.