ഹരിപ്പാട്: ചിങ്ങോലി ശ്രീകാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പറയെഴുന്നള്ളത്ത് ആരംഭിച്ചു. ചിങ്ങോലി തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, മുതുകുളം, ഹരിപ്പാട്, ചേപ്പാട് ,മഹാദേവികാട്, പള്ളിപ്പാട്ട്, കാഞ്ഞൂർ തുടങ്ങിയ സ്ഥലങ്ങളിലായി 11 ദിവസത്തെ പറയെടുപ്പ് നടക്കും. ഫെബ്രുവരി 18 ന് സമാപിക്കും.