ആലപ്പുഴ :പുഞ്ചക്കൊയ്ത്തിന് മുന്നോടിയായി കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിർണയിച്ചു. യന്ത്റം ജങ്കാറിൽ എത്തിക്കേണ്ട സ്ഥലങ്ങളിൽ മണിക്കൂറിന് രണ്ടായിരം രൂപയും അല്ലാത്ത സ്ഥലങ്ങളിൽ 1900രൂപയും ഈടാക്കാൻ കളക്ടറേറ്റിൽ നടന്ന യോഗം തീരുമാനിച്ചു.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പിൾ കൃഷി ഓഫീസർ ലത ജി. പണിക്കർ, ഡെപ്യൂട്ടി ഡയറക്ടർ ആന്റണി കെ. ജോർജ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കെയ്‌കോ പ്രതിനിധികൾ,പാടശേഖര സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.