ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ 262ാം നമ്പർ മഹാദേവികാട് ശാഖയിൽ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും ഗുരുദർശന ജ്ഞാനയജ്ഞവും ഇന്ന് മുതൽ 14വരെ നടക്കും. ഇന്ന് രാവിലെ 9ന് ഗുരുദേവ പ്രാർത്ഥന, 10ന് ഗുരുദേവ ദർശന പ്രഭാഷണം, 12.45ന് സമൂഹാർച്ചന, 1ന് അന്നദാനം. നാളെ രാവിലെ 6ന് താഴികക്കുട പ്രതിഷ്ഠ, 8.40ന് വിഗ്രഹ പ്രതിഷ്ഠ, ഉച്ചയ്ക്ക് 2.30ന് ഗുരുദേവ പ്രഭാഷണം, 5ന് സർവൈശ്വര്യ വിളക്ക് പൂജ, 14ന് രാവിലെ 8ന് ഗുരുദേവ സഹസ്രനാമാർച്ചന, 11ന് ഗുരുക്ഷേത്ര സമർപ്പണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ അദ്ധ്യക്ഷനാകും. കൊടുകുളഞ്ഞി വിശ്വധർമ്മ മഠം സ്വാമി ശിവബോധനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും. നടപ്പന്തൽ സമർപ്പണം യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രനും, കാണിക്ക് മണ്ഡപ സമർപ്പണം വാലിൽ.ജി.ചെല്ലപ്പനും, കോൺഫറൻസ് ഹാൾ സമർപ്പണം ഡി.ഷിബുവും, ഓഫീസ് റൂം സമർപ്പണം കെ.പ്രതാപനും നിർവ്വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ മുഖ്യപ്രഭാഷണം നടത്തും.