പൂച്ചാക്കൽ : പാണാവള്ളി,പ്രൈമറി ഹെൽത്ത് സെന്ററിൽ ക്യാൻസർ നിർണയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.അരുൺ മിത്ര, ഡോ.ലത, ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ എന്നിവർ സംസാരിച്ചു.