തുറവൂർ: ദേശീയപാതയോരത്തെ ഷോപ്പിംഗ്സ് കോംപ്ളക്സിലെ കടകളിൽ മോഷണശ്രമം .പൊന്നാംവെളിക്ക് വടക്ക് പത്മാക്ഷി കവലയിലെ ആദിത്യാശ്രി സൗദാലയം ഷോപ്പിംr് കോപ്ലക്സിലെ രണ്ടു തുണിക്കടകളിലും ഒരു സ്വർണക്കടയിലുമാണ് കഴിഞ്ഞ രാത്രി മോഷണശ്രമം നടന്നത്. മൂന്നുകടകളുടേയും പുട്ടുകൾ തകർത്ത് മോഷ്ടാക്കൾ ഉള്ളിൽ കയറിയെങ്കിലും ഒരു കടയിൽ നിന്ന് കുറച്ച് പണം നഷ്ടമായതല്ലാതെ മറ്റു നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉടമകൾ പറഞ്ഞു. സമീപത്തെ കടയിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി വി കാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. പട്ടണക്കാട് പൊലീസ് അന്വേഷണം തുടങ്ങി.