ചേർത്തല:വീട്ടിൽ വളർത്തിയിരുന്ന 3 മാസം പ്രായമുളള 7 പട്ടിക്കുട്ടികളെ സാമൂഹിക വിരുദ്ധർ വിഷം നൽകി കൊന്നെന്ന് പരാതി.കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാർഡ് ചെറിയാപറമ്പിൽ സോമരാജിന്റെ പട്ടിക്കുട്ടികളെയാണ് കൊന്നത്. പട്ടണക്കാട് പൊലീസിലാണ് പരാതി നൽകിയത്.