ചേർത്തല:അദ്ധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള സർക്കാർ നീക്കത്തിനെതിരെ കെ.പി.എസ്.ടി.എ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും.

വൈകിട്ട് 4ന് കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ നിന്നാരംഭിക്കുന്ന പ്രകടനം ഡി.ഇ.ഒ ഓഫിസിനു മുന്നിൽ സമാപിക്കും. സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിക്കും