ചേർത്തല:താലൂക്ക് ആശുപത്രിയെ തകർക്കുന്ന നടപടികളാണ് നഗരസഭ സ്വീകരിക്കുന്നതെന്ന ആരോപണമുയർത്തി ഡി.വൈ.എഫ്.ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പ്രക്കുന്ന പ്രതിഷേധ മാർച്ചും ധർണയും ഇന്ന് രാവിലെജില്ലാ സെക്രട്ടറി ആർ.രാഹുൽ ഉദ്ഘാടനം ചെയ്യും. എൻ.നവീൻ അദ്ധ്യക്ഷനാകും.സി.ശ്യാംകുമാർ,കെ.രാജപ്പൻനായർ,എൻ.ആർ.ബാബുരാജ്,പി.എം.പ്രമോദ്,പി.ഷാജിമോൻ,പി.എസ്.പുഷ്പരാജ്,ദിനൂപ് വേണു എന്നിവർ സംസാരിക്കും.