ചേർത്തല:പട്ടണക്കാട് ഉഴുവ ശ്രീകൃഷ്ണവിലാസം ഭജനമഠത്തിലെ ഗുരുദേവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ സർപ്പണ സമ്മേളനം വിശ്വ ഗാജി മഠത്തിലെ സ്വാമി അസ്പർശാനന്ദ ഉദ്‌ഘാടനം ചെയ്തു.അനന്തി വാസു ഭാസ്‌കരൻ സമർപ്പണം നടത്തി.പ്രസിഡന്റ് വി.ബാബു അദ്ധ്യക്ഷനായി.തുറവൂർ ദേവരാജ് മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി കെ.പുരുഷൻമാന്തറ,ഓമന ഭാസ്‌കരൻ,വയലാർ പങ്കജാക്ഷൻ,ബി.ജയറാം,എൻ.ചന്ദ്രസേനൻ,എൻ.ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.