മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പശുക്കുട്ടി വളർത്തൽ പദ്ധതിയിൽ പശുക്കുട്ടികളെ വിതരണം ചെയ്തു. ജനറൽ വിഭാഗത്തിൽ 50 ഉം പട്ടികജാതി വിഭാഗത്തിൽ 26 ഉം പശുക്കുട്ടികളെയാണ് വിതരണം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം ബി.അരവിന്ദ്, സീനിയർ വെ​റ്ററിനറി സർജൻ ഡോ.കെ.ജി.രാജു, അസി.ഫീൽഡ് ഓഫീസർ രമേശൻ പിള്ള, ലൈവ് സ്​റ്റോക്ക് ഇൻസ്‌പെക്ടർ വി.പ്രശാന്ത് എന്നിവർ സംസാരിച്ചു.