മാവേലിക്കര: കടവൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ശിവപുരാണ ഏകാദശ മഹായജ്ഞത്തിനും ശിവരാത്രി മഹോത്സവത്തിനും തുടക്കമായി. ദിവസവും രാവിലെ 8.30നും ഉച്ചയ്ക്ക് 1നും അന്നദാനം, വൈകിട്ട് 5ന് കഥാപ്രഭാഷണം എന്നിവ നടക്കും.
ശിവപുരാണ ഏകാദശ മഹായജ്ഞത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഓരോ ദിവസങ്ങളിലായി രാവിലെ 10ന് നെയ്യ്, തേൻ, തൈര്, പാൽ, കരിമ്പിൻ നീര്, കരിക്ക്, പനിനീർ, പുഷ്പം, ജലം, ഭസ്മം എന്നിവകൊണ്ട് രുദ്രാഭിഷേകം നടക്കും. 15ന് പാർവ്വതി സ്വയംവരം. 16ന് വൈകിട്ട് 5ന് ദക്ഷിണാമൂർത്തി പൂജ. 22ന് രാത്രി 7.30ന് ഭക്തിഗാനസുധ.