മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 1752ാം നമ്പർ വടക്കേ മങ്കുഴി ശാഖായോഗത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് നടക്കും. രാവിലെ 6ന് ഗണപതി ഹോമം, 7ന് ശാഖാ പ്രസിഡന്റ് ദാമോദരൻ പതാക ഉയർത്തും. 9ന് ശ്രീനാരായണ ജ്ഞാനദാന യജ്ഞം. എസ്.എൻ സെൻട്രൽ സ്കൂൾ മാനേജർ ഡോ.പി.ബി സതീഷ് ബാബു ഭദ്രദീപം കൊളുത്തും. യോഗം അസി.സെക്രട്ടറി അഡ്വ.കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് ദാമോദരൻ അദ്ധ്യക്ഷനാകും. യഞ്ജാചാര്യൻ കോട്ടയം ഗുരു നാരായണ സേവ നികേതൻ ആചാര്യ കെ.എൻ.ബാലാജി ഗുരുദേവചരിതാമൃതം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 12.30ന് കലശാഭിഷേകം, 1ന് അന്നദാനം, വൈകിട്ട് 5ന് കുടുംബസംഗമം സിനിമാ സംവിധായകൻ സജീവ് വ്യാസ് ഉദ്ഘാടനം ചെയ്യും. എസ്.എൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.ഷേർളി പി.ആനന്ദ് അദ്ധ്യക്ഷയാകും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ഇന്ദിര ചന്ദ്രസേനൻ, സജിത അനിൽ, വിശ്വകല സലീംകുമാർ, വി.ബാബു, ലീലാ പീതാംബരൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതവും വനിതാ സംഘം വൈസ് പ്രസിഡന്റ് പുഷ്പ സതീശൻ നന്ദിയും പറയും. .