തുറവൂർ: തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രിയുടെ സഹകരണത്തോടെ വെട്ടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര - തിമിര പരിശോധന ക്യാമ്പ് 15 ന് നടക്കും. രാവിലെ 9.30 മുതൽ ഒന്നു വരെ വെട്ടയ്ക്കൽ ബാങ്ക് ഹാളിലാണ് ക്യാമ്പ്. താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ബാങ്ക് സെക്രട്ടറി എസ്.ഗംഗപ്രസാദ് അറിയിച്ചു.