ആലപ്പുഴ: ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി വർദ്ധിച്ചുവെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ സഹായത്താലാണ് ഭരണം നടക്കുന്നതെന്നും ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് കേരള കോൺഗ്രസ് ഒന്നായി തീരണമെന്നും കേരള കോൺഗ്രസ് ആരംഭകാല പ്രവർത്തകരുടെ യോഗം അഭിപ്രായപ്പെട്ടു. മുതിർന്ന നേതാവ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ഇ.ഷാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജോർജ് തോമസ്, ആന്റണി കരിപ്പാശ്ശേരി, ജോയി ചക്കുംകരി, പി.ജെ.ജയിംസ്, എം.കെ.പരമേശ്വരൻ, ജോ നെടുങ്ങാട്, വിഷ്ണു എസ്.നായർ, കുഞ്ഞുമോൾ രാജ, സിബി കല്ലുപാത്ര എന്നിവർ സംസാരിച്ചു.