ആലപ്പുഴ: നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള ത്രിദിന സഹവാസ ക്യാമ്പ് 28, 29, മാർച്ച് ഒന്ന് തീയതികളിൽ തുറവൂർ പൊൻപുറം നൂറുൽ ഹുദ ഇംഗ്ലീഷ് സ്‌കൂളിൽ നടക്കും. നേതൃത്വ പരിശീലനം, വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, സന്നദ്ധ സാമൂഹിക സേവനം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും.15നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8714508255, 0477 2236542.