ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്റർ എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ് (ആറു മാസം),ഡിപ്ലോമ (ഒരു വർഷം) കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം. ഔഷധ രഹിത ചികിത്സ സമ്പ്രദായമായ അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സുകളുടെ വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0471-2325101, 9446323871.