ആലപ്പുഴ: ലീഡ് ബാങ്ക് എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം ബ്ലോക്ക്തല ബാങ്കിംഗ് കമ്മിറ്റികൾ സംഘടിപ്പിക്കുന്നു. 2019-20 വാർഷത്തെ മൂന്നാം ഘട്ട നേട്ടങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും. ഇന്ന് രാവിലെ 11നു (ചമ്പക്കുളം ബ്ലോക്ക്) എടത്വ ബ്രാഞ്ചിന്റെ യോഗം ചമ്പക്കുളം ബ്ലോക്ക് ഓഫീസിലും ഉച്ചക്ക് 2.30ന് (വെളിയനാട് ബ്ലോക്ക്) മങ്കൊമ്പ് ബ്രാഞ്ചിന്റെ യോഗം വെളിയനാട് ബ്ലോക്ക് ഓഫീസിലും നടക്കും. 25ന് രാവിലെ 11നു (ഭരണിക്കാവ് ബ്ലോക്ക്) ചാരുംമൂട് ബ്രാഞ്ചിന്റെ യോഗം ഭരണിക്കാവ് ബ്ലോക്ക് ഓഫീസിലും ഉച്ചക്ക് 2.30ന് (മുതുകുളം ബ്ലോക്ക്) കായംകുളം ടൗൺ ബ്രാഞ്ചിന്റെ യോഗം കൃഷ്ണപുരം കൃഷി വിജ്ഞാൻ കേന്ദ്രത്തിലും നടക്കും. 26ന് രാവിലെ 11നു (മാവേലിക്കര ബ്ലോക്ക്) മാവേലിക്കര ബ്രാഞ്ചിന്റെ യോഗം എസ്.ബി.ഐ മാവേലിക്കര ടൗൺ ബ്രാഞ്ചിലും ഉച്ചക്ക് 2.30ന് (ചെങ്ങന്നൂർ ബ്ലോക്ക്) ചെങ്ങന്നൂർ ബ്രാഞ്ചിന്റെ യോഗം ചെങ്ങന്നൂർ ബ്ലോക്ക് ഓഫീസിലും നടക്കും. 27ന് രാവിലെ 11നു (അമ്പലപ്പുഴ ബ്ലോക്ക്) അമ്പലപ്പുഴ ബ്രാഞ്ചിന്റെ യോഗം അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിലും ഉച്ചയ്ക്ക് 2.30ന് (ഹരിപ്പാട് ബ്ലോക്ക്) ഹരിപ്പാട് ബ്രാഞ്ചിന്റെ യോഗം ഹരിപ്പാട് ബ്ലോക്ക് ഓഫീസിലും നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ല മാനേജർ അറിയിച്ചു.