മാവേലിക്കര: കൊയ്പള്ളികാരാഴ്മ ദേവീക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവം ഇന്ന് മുതൽ 21 വരെ നടക്കും. 14ന് രാത്രി 7.30ന് തായമ്പക, 8നും 8.30നും മധ്യേ തന്ത്രി നാരായണർ കൃഷ്ണരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, 8.45ന് തിരുവാതിര, 9.30ന് നൃത്തനാടകം. 15ന് വൈകിട്ട് അഞ്ചിന് നാരങ്ങാവിളക്ക്, രാത്രി 7.30ന് സോപാനസംഗീതം, 8ന് നൃത്തം. 16ന് രാത്രി 7ന് പഞ്ചവാദ്യം, 9ന് നൃത്തം. 17ന് രാവിലെ 10.30ന് കാവിൽപൂജ, വൈകിട്ട് 5ന് സർവൈശ്വര്യപൂജ, രാത്രി 8ന് നാടൻപാട്ട്. 18ന് രാവിലെ 9ന് നാരായണീയം, രാത്രി 7ന് തായമ്പക, 10.30ന് അൻപൊലി വരവ്. 19ന് രാത്രി 7ന് തായമ്പക, 12ന് അൻപൊലി വരവ്. 20ന് വൈകിട്ട് 6ന് വേലകളി, രാത്രി 10.30ന് കരോക്കെ ഗാനമേള, 21ന് വൈകിട്ട് 5ന് കെട്ടുകാഴ്ച വരവ്, രാത്രി 9ന് ആറാട്ട് പുറപ്പാട്, 10ന് ആറാട്ടുവരവ്, 10.30ന് ആറാട്ടുസദ്യ എന്നിവ നടക്കും.