മാവേലിക്കര: കൊല്ലകടവ് പാലത്തിന് സമീപം കാടുപിടിച്ച പ്രദേശത്ത് തീപിടുത്തം.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. സമീപ വാസികള്‍ ചവറിന് തീയിട്ടതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. മാവേലിക്കരയിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണച്ചു.