ചേർത്തല: കേരളാദിത്യപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് ഇന്ന് വൈകിട്ട് 6.30 ന് തന്ത്റി കടിയക്കോൽമന കൃഷ്ണൻ നമ്പൂതിരി കൊടിയേ​റ്റും. രാത്രി 8.30 ന് ഭക്തിഗാനസുധ, തുടർന്ന് കൊടിയേ​റ്റ് സദ്യ. 15 ന് ഉച്ചയ്ക്ക് 12 ന് ഉത്സവബലി, വൈകിട്ട് 7.30 ന് സോപാനസംഗീതം, രാത്രി 8ന് നൃത്തനൃത്ത്യങ്ങൾ, 9ന് ക്ലാസിക്കൽ ഡാൻസ്,10ന് വിളക്ക്. 16 ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 8ന് ഓട്ടൻതുള്ളൽ,10ന് വിളക്കിനെഴുന്നള്ളത്ത്. 17 ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, 10ന് വിളക്ക്. 18 ന് വൈകിട്ട് 7ന് ദീപാരാധന, 7.30 ന് ഭജൻസ്.19 ന് ഉച്ചയ്ക്ക് 2ന് ഉത്സവബലി ദർശനം, വൈകിട്ട് 6ന് താലപ്പൊലി, രാത്രി 8ന് ദേവഗാനാമൃതം,10ന് വിളക്കിനെഴുന്നള്ളിപ്പ്. 20 ന് പള്ളിവേട്ട ഉത്സവം, രാവിലെ 8ന് ശ്രീബലി,10ന് നാരായണീയ പാരായണം, വൈകിട്ട് 4ന് കാഴ്ചശ്രീബലി,രാത്രി 10ന് പള്ളിവേട്ട. 21 ന് രാവിലെ 10ന് നാരായണീയ പാരായണം, വൈകിട്ട് 5ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്,7ന് ആറാട്ടുവരവ്, രാത്രി 10ന് ഗാനമേള.