അരൂർ: ദേശീയപാതയിൽ അരൂർ പള്ളി ജംഗ്ഷനു സമീപം നിറുത്തിയിട്ടിരുന്ന മിനി ലോറിയുടെ ഡ്രൈവർ പിന്നാലെ വന്ന ചരക്കുലോറി ഇടിച്ച് മരിച്ചു. തിരുവനന്തപുരം തൈക്കാട് ജഗതി വാർഡ് ടി.സി 16/1264 രാജ് വിഹാറിൽ മോഹനൻനായരുടെ മകൻ സജയകുമാർ (42) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 3.30നായിരുന്നു അപകടം. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ വണ്ടി നിറുത്തി ചായ കുടിച്ച ശേഷം വാഹനത്തിൽ തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട സജയകുമാർ തത്ക്ഷണം മരിച്ചു. അരൂർ പൊലീസ് കേസെടുത്തു.