പൂച്ചാക്കൽ: മാക്കേക്കടവ് വടക്കേ വേലിക്കകത്ത് ക്ഷേത്രത്തിലെ സർപ്പോത്സവവും കളമെഴുത്തുംപാട്ടും 25 ന് തുടങ്ങി മാർച്ച് ഒന്നിന് സമാപിക്കും.25 ന് രാവിലെ 11ന് നാഗരാജാവിന്റെ ഭസ്മക്കളം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 7.30 ന് നാഗയക്ഷിയമ്മയുടെ കളം, 26 ന് രാവിലെ 10.30 ന് കുഴിനാഗ സർപ്പക്കളം, രാത്രി 7.30 ന് കരിനാഗയക്ഷിയമ്മയുടെ കളം, 27 ന് രാവിലെ 10.30 ന് മണിനാഗ സർപ്പക്കളം, വൈകിട്ട് 7ന് അഞ്ചലമണിനാഗ സർപ്പക്കളം ,28 ന് പുലർച്ചെ 2ന് പറനാഗ സർപ്പത്തിന്റെ കൂട്ടക്കളം, 28 ന് രാവിലെ 10ന് യക്ഷി ഗന്ധർവ്വ ഭസ്മക്കളം, വൈകിട്ട് 5.30ന് പാട്ട്, 29 ന് പുലർച്ചേ 2ന് പൊടിക്കളം, മാർച്ച് ഒന്നിന് രാത്രി 8 ന് ദേവിയുടെ കളം, 2 ന് രാവിലെ 10ന് കലശാഭിഷേകം, വൈകിട്ട് 7.30 ന് വലിയ കുരുതി . ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡൻറ് സുരേഷ് കുമാർ, സെക്രട്ടറി മൻമഥൻ, ട്രഷറർ സാബു എന്നിവർ നേതൃത്വം നൽകും.