ആലപ്പുഴ: അദ്ധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാനും വിദ്യാഭ്യാസ മേഖലയെ തകർക്കാനുമുള്ള സർക്കാർ നീക്കത്തിനെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ റവന്യു ജില്ലാ കമ്മിറ്റി മാർച്ചും പ്രതിഷേധ സംഗമവും നടത്തി. ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് ആരംഭിച്ച മാർച്ച് ഡി.ഇ.ഒ. ഓഫിസിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എൻ.അശോകകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ്. പ്രസിഡന്റ് സി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സോണി പവേലിൽ, പി.എ.ജോൺ ബോസ്‌കോ, ബി.ബിജു, ടി.ജെ.എഡ്വേർഡ്, രഘുകുമാർ, കെ.ഡി.അജിമോൻ , സി.ബീനാകുമാരി, മിനി മാവേലിക്കര , വി.ശ്രീഹരി, അമ്പിളി എന്നിവർ സംസാരിച്ചു.